പള്ളിയ്ക്ക് സമീപം വെടിവെപ്പ്; യുപിയില്‍ സംഘര്‍ഷം

gun fire

ഉ​ത്ത​ർ പ്ര​ദേ​ശി​ൽ മു​സ്​​ലിം പ​ള്ളി​ക്ക്​ സ​മീ​പം വ​യോ​ധി​ക​ൻ വെ​ടി​യേ​റ്റ്​ മ​രി​ച്ച​തി​നെ തു​ട​ർ​ന്ന്​ ഗ്രാ​മ​ത്തി​ൽ സം​ഘ​ർ​ഷം. മോ ​ജി​ല്ല​യി​ലെ നാ​സി​പൂ​ർ ഗ്രാ​മ​ത്തി​ലാ​ണ്​ സംഭവം. മു​ഹ​മ്മ​ദ്​ യൂ​നു​സ്​ എന്ന എഴുപതുകാരനാണ് വെ​ടി​യേ​റ്റ്​ മ​രി​ച്ച​ത്. ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടു പേരാണ്​ യൂ​നു​സി​നു​നേ​രെ വെ​ടി​യു​തി​ർ​ത്ത​ത്. പള്ളിയില്‍ നിന്ന് പ്രാര്‍ത്ഥന കഴിഞ്ഞ് ഇറങ്ങുമ്പോഴായിരുന്നു ആക്രമണം. പന്നി ഇറച്ചി വലിച്ചെറിഞ്ഞ ശേഷമാണ് രണ്ടംഗ സംഘം വെടിയുതിര്‍ത്തത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​ദ്ദേ​ഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സം​ഭ​വ​ സ്​​ഥ​ല​ത്ത്​ പൊ​ലീ​സ്​ സ​ന്നാ​ഹം ക്യാമ്പ് ചെയ്യുന്നുണ്ട്.

മ​രി​ച്ച​യാ​ൾ​ക്ക്​ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ ഫ​ണ്ടി​ൽ​നി​ന്ന്​ അ​ഞ്ചു ല​ക്ഷ​വും ‘ക​ർ​ഷ​ക്​ ദു​ര​ന്ത​ഫ​ണ്ടി’​ൽ​നി​ന്ന്​ അ​ഞ്ചു​ ല​ക്ഷം രൂ​പ​യും അ​നു​വ​ദി​ച്ചു.

one killed in  gun fire at up

NO COMMENTS