അനാവശ്യമായി ഒപി അവസാനിപ്പിക്കുകയോ അവധി എടുക്കുകയോ ചെയ്യുന്ന ഡോക്ടർമാര്‍ക്കെതിരെ കര്‍ശന നടപടി; ആരോഗ്യമന്ത്രി

സംസ്ഥാനത്ത് പനി പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ നേരത്തെ ഒ.പി അവസാനിപ്പിക്കുകയോ അനാവശ്യമായി അവധി എടുക്കുകയോ ചെയ്യുന്ന ഡോക്ടർമാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ.  പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായി കോഴിക്കോടെത്തിയപ്പോഴാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.  സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് കര്‍ശന നിര്‍ദ്ദേശങ്ങള്‍ നൽകിയെന്നും മന്ത്രി വ്യക്തമാക്കി.

ഡോക്ടര്‍മാര്‍ ഒ.പി നിര്‍ത്തി പോകുന്നതും അനാവശ്യമായി  അവധിയെടുക്കുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അത്തരക്കാര്‍ സര്‍ക്കാര്‍ സര്‍വീസില്‍ തുടരണമെന്നില്ലെന്നും പിരിഞ്ഞു പോകാമെന്നും മന്ത്രി പറഞ്ഞു.

 

NO COMMENTS