ഞാനൊരു പാവം ഉണ്ണി മുകന്ദനല്ലേ? ശ്രീനിവാസന്റെ കിടുക്കന്‍ ഡയലോഗുമായി സണ്‍ഡേ ഹോളിഡേ

സിനിമാ കഥയുമായി ലാല്‍ ജോസിനടുത്ത് ശ്രീനിവാസന്‍!! സണ്‍ഡേ ഹോളിഡേയുടെ ട്രെയിലര്‍ തുടങ്ങുന്നതിങ്ങനെയാണ്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയത്. ആസിഫ് അലിയും അപര്‍ണ്ണാ ബാലമുരളിയുമാണ് ചിത്രത്തിലെ നായികാനായകന്മാര്‍.

Subscribe to watch more

ബൈസൈക്കിള്‍ തീവ്സ്’ എന്ന ചിത്രത്തിനുശേഷം ജിസ് ജോയി തിരക്കഥയെഴുതി സംവിധാനംചെയ്യുന്ന ചിത്രമാണിത്. ധര്‍മജന്‍, ഭഗത് മാനുവല്‍, നിര്‍മല്‍, സുധീകര്‍ കരമന, കെ.പി.എ.സി. ലളിത ശ്രീനിവാസന്‍,
ലാല്‍ജോസ്, ആശാശരത്ത്, അലന്‍സിയര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണം അലക്സ് ജെ. പള്ളിക്കല്‍ നിര്‍വഹിക്കുന്നു. കിരണ്‍ വി.എസ്., ഉരസു എന്നിവരുടെതാണ് കഥ. സംവിധായകന്‍ ജിസ് ജോയി തന്നെ എഴുതിയ വരികള്‍ക്ക് ദീപക് ദേവാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews