വനിതാ ലോകകപ്പ് ക്രിക്കറ്റ്; ഇന്ത്യയ്ക്ക് വിജയ തുടക്കം

india woman world cup
വനിതാ ലോകകപ്പിൽ ഇന്ത്യക്ക് ജയം.  വനിത ഏകദിന ലോകകപ്പ്​ ക്രിക്കറ്റിലെ ഉദ്​ഘാടന പോരാട്ടത്തിൽ ആണ് ഇന്ത്യക്ക്​ 35 റൺസ്​ ജയം നേടാനായത്. ആതിഥേയരും മുൻ ജേതാക്കളുമായ ഇംഗ്ലണ്ടിനെതിരെ ആദ്യം ബാറ്റുചെയ്​ത ഇന്ത്യ മൂന്ന്​ വിക്കറ്റ്​​ നഷ്​ടത്തിൽ 281എന്ന സ്‌കോർ പടുത്തുയർത്തി.

തുടർന്ന് ബാറ്റ് ചെയ്ത    ഇംഗ്ലീഷുകാരെ 47.3 ഒാവറിൽ 246 റൺസിന് ഇന്ത്യ ​ പുറത്താക്കി. ബാറ്റിങ് ആരംഭിച്ച  പൂനം റോത്ത് ​നേടിയ 86 റൺസും , സ്​മൃതി മന്ദന നേടിയ 90 റൺസും  നൽകിയ ഉജ്ജ്വല തുടക്കമായിരുന്നു ഇന്ത്യയുടെ റൺ അടിത്തറ. തുടർന്ന് വന്ന  ക്യാപ്​റ്റൻ മിതാലി രാജി​​െൻറ  71 റൺ   പ്രകടനവും ചേർന്നപ്പോൾ ഇന്ത്യ സുരക്ഷിതമായ നിലയിലെത്തി.

NO COMMENTS