നാൽപതോളം പുതുമുഖങ്ങളുമായി ‘ വൈ ‘

Subscribe to watch more

ചാപ്‌റ്റേഴ്‌സ്, അരികിൽ ഒരാൾ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സുനിൽ ഇബ്രാഹിം സംവിധാനം ചെയ്യുന്ന വൈയുടെ ടീസർ പുറത്തിറങ്ങി. നാൽപ്പതോളം മുതുമുഖങ്ങളെ കഥാപാത്രങ്ങളാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ അലൻസിയർ ഒരു പ്രധാന വേഷത്തിലെത്തുന്നു. ഒരു രാത്രിയിൽ നടക്കുന്ന സംഭവങ്ങളാണ് വൈ. നിരവധി ചോദ്യങ്ങളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. ഇതാണ് വൈ എന്ന പേരിന് പിന്നിലെന്നും ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പറയുന്നു. വിബ്‌സൺ മൂവീസാണ് ചിത്രം നിർമ്മിക്കുന്നത്. സംഗീതം; പ്രമോദ് ഭാസ്‌കർ, മെജോ ജോസ്. ഛായാഗ്രഹണം; ജയേഷ് മോഹൻ.

NO COMMENTS