ചൈനയിലെ മണ്ണിടിച്ചിൽ മരണം 34 ആയി

flood in china

ചൈനയിലെ സിച്ചുവാനിലുണ്ടായ വൻ മലയിടിച്ചിലിൽ മരിച്ചവരുടെ എണ്ണം 34 ആയി. തൊട്ടടുത്തുള്ള ഗ്രാമത്തിലെ 100 ഓളം പേരെ കാണാതായി. മരണസംഖ്യ ഇനിയും കൂടാൻ സാധ്യത.

4.50 ലക്ഷം ജനങ്ങള സെംഭവ സ്ഥലത്തുനിന്ന് മാറ്റി പാർപ്പിച്ചു. 3000 പോരടങ്ങുന്ന സംഘമാണ് സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്നത്. മണിണിടിച്ചിലിനെ തുടർന്ന് ആളുകൾ പാറകൾക്കും കല്ലുകൾക്കും ഇടയിൽപെട്ട് കിടക്കുകയാണെന്നും ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും അധികൃതർ അറിയിച്ചു.

ശനിയാഴ്ച സിൻ ഗ്രാമത്തിലെ 63 വീടുകൾക്ക് മുകളിലേക്ക് കല്ലും മണ്ണും ഇടിഞ്ഞ് വീഴുകയായിരുന്നു. ഗ്രാമത്തിലൂടെ ഒഴുകുന്ന നദി 2 കിലോമീറ്ററോളം മണ്ണ് വീണ് മൂടിപ്പോയി. വൻ നാശനഷ്ടമാണ് പ്രദേശത്ത് ഉണ്ടായത്.

NO COMMENTS