അഴിമതിക്കാരായ സർക്കാർ ഉദ്യോഗസ്ഥരെ പൂട്ടാൻ വിജിലൻസ്

kerala govt

ജനങ്ങളെ കൊലക്കയറിലെത്തിക്കുന്ന സർക്കാരുദ്യോഗസ്ഥരുടെ പട്ടിക വിജിലൻസ് തയ്യാറാക്കുന്നു. ഉദ്യോഗസ്ഥരെ നിരീക്ഷിച്ചാണ് പട്ടിക തയ്യാറാക്കുന്നത്. ജനങ്ങളുമായി ഇടപെടുന്ന റവന്യൂ, മോട്ടോര്ഡ വാഹന വകുപ്പ്, ചെക്‌പോസ്റ്റ്, സിവിൽ സപ്ലൈസ് തുടങ്ങിയ വകുപ്പുകളിലാണ് നിരീക്ഷണം. പ്രശ്‌നക്കാരാണെന്ന് കണ്ടെത്തുന്ന ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങൾ വിജിലൻസ് സർക്കാരിന് കൈമാറും.

സർക്കാർ ഓഫീസിലെ അഴിമതി തടയുന്നതിന്റെ ഭാഗമായാണ് നടപടി. കൈക്കൂലി ആവശ്യപ്പെടുകയും ജോലിയിൽ ഉദാസീനരായി ജനങ്ങളെ വലയ്ക്കുന്നവർക്കുമെതിരെയായിരിക്കും നടപടി എടുക്കുക. ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടറായിരിക്കെ വിവിധ വകുപ്പുകളിലെ അഴിമതിയുടെ അടിസ്ഥാനത്തിൽ സൂചിക തയ്യാറാക്കിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് പട്ടിക തയ്യാറാക്കുന്നത്.

NO COMMENTS