ശബരിമലയിലെ കൊടിമരത്തിന് കേടുപാട് പറ്റിയ സംഭവം; അഞ്ച് പേർ അറസ്റ്റിൽ

sabarimala

ശബരിമലയിലെ കൊടിമരത്തിന് കേടുവരുത്തിയ സംഭവത്തില്‍ അഞ്ച് ആന്ധ്രാ സ്വദേശികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇവരെ പൊലീസ് ചോദ്യം ചെയ്യുകയാണ്. കൊടിമരത്തിൽ ദ്രാവകമൊഴിച്ചെന്ന് പിടിയിലായവര്‍ മൊഴി നല്‍കിയിട്ടുണ്ട്. നവധാന്യത്തോടൊപ്പം പാദരസം എന്ന ദ്രാവകമൊഴിച്ചെന്നും ഇത് വിശ്വാസത്തിന്‍റെ ഭാഗമായാണെന്നുമാണ് ഇവർ മൊഴി നൽകിയിരിക്കുന്നത്.

ശബരിമലയിലെ പുതിയ സ്വര്‍ണ്ണ കൊടിമരത്തില്‍ കേടുപാട് വരുത്തുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. പോലീസ് ഇത് വിശദമായി പരിശോധിച്ചുവരികയാണ്. മൂന്ന് പേർ കൊടിമരത്തിലേക്ക് ദ്രാവകം ഒഴിക്കുന്ന ദൃശ്യങ്ങൾ സന്നിധാനത്തെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.

ഇന്നലെ 11.50നും 1.40നും മധ്യേയുള്ള മുഹൂർത്തത്തിലാണ് സ്വർണ കൊടിമര പ്രതിഷ്ഠ നടന്നത്.

sabarimala, kodimaram

NO COMMENTS