യുഎസ് സൈറ്റുകൾ ഐഎസ് ഹാക്ക് ചെയ്തു

യുഎസിലെ ഒഹായോ സ്റ്റേറ്റ് ഗവൺമെന്റിന്റെ വെബ് സൈറ്റുകൾ ഐഎസ് ഹാക്ക് ചെയ്തു. ഹാക്ക് ചെയ്യപ്പെട്ട സൈറ്റുകളിൽ ‘ട്രംപ്… നിങ്ങള്‍ എല്ലാത്തിനും കണക്കു പറയേണ്ടി വരും, നിങ്ങളും അവിടത്തെ ജനങ്ങളും മുസ്ലിം രാജ്യങ്ങളില്‍ ഒഴുകുന്ന ഓരോ തുള്ളിക്കും കണക്കു പറയേണ്ടി വരും’ എന്ന് എഴുതിയിട്ടുണ്ട്.

ഒഹായോ ഗവര്‍ണര്‍ ജോണ്‍ കാസിച്ചിന്റെ ഓഫീസ്, റീഹാബിലിറ്റേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്, കാസിനോ കണ്‍ട്രോള്‍ കമ്മീഷന്‍, ആരോഗ്യ വിഭാഗം ആസ്ഥാന ഓഫീസ്, ഐ.ജി ഓഫീസ് എന്നിവയുടെ സൈറ്റിന് പുറമെ അപ്രധാനമായ ചില സൈറ്റുകളും ഹാക്ക് ചെയ്തിട്ടുണ്ട്.
ഹാക്ക് ചെയ്ത വെബ്‌സൈറ്റുകള്‍ തിരിച്ചു പിടിക്കാന്‍ ശ്രമം നടന്നുവരികയാണെന്ന് ഒഹിയോ ഭരണകാര്യ വകുപ്പ് അറിയിച്ചു.

hack, cyber attack

NO COMMENTS