കേബിൾ കാർ അപകടം ദൈവവിധിയെന്ന് കമ്പനി

jammu kashmir cable car accident

ജമ്മുകാശ്മീരിലെ ഗുൽമാർഗിൽ കേബിൾ കാർ അപകടത്തിൽ ഏഴ് പേർ മരിച്ച സംഭവം ദൈവവിധിയെന്ന് കേബിൾ കാർ സർവ്വീസ് കമ്പനി മാനേജ്‌മെന്റ്. ഡൽഹിയിലെ ഒരു കുടുംബത്തിലെ നാല് അംഗങ്ങളടക്കം ഏഴ് പേരാണ് ഞായറാഴ്ച ഉച്ചയ്ക്ക് ഉണ്ടായ അപകടത്തിൽ മരിച്ചത്.

എന്നാൽ കാറിന്റെ പ്രവർത്തനങ്ങളിൽ പിഴവുകളുണ്ടായിരുന്നില്ലെന്നും അപകടം ദൈവവിധിയാണെന്നും പ്രൊജക്ട് ജെനറൽ മാനേജർ റിയാസ് അഹമ്മദ് പറഞ്ഞു. ശക്തമായി കാറ്റുള്ളപ്പോൾ സർവ്വീസ് നിർത്തി വയ്ക്കാറുണ്ടെന്നും ഇത്തരം സന്ദർഭങ്ങളിൽ കാറിന്റെ പ്രവർത്തനം സ്വയം നിൽക്കുന്ന തരത്തിലാണ് സംവിധാനം ചെയ്തിരിക്കുന്നതെന്നും റിയാസ് അഹമ്മദ്.

മുഖ്താർ അഹമ്മദ് ഗനി, ജാവേദ് അഹമ്മദ് ഖാൻഡേ, ഫറൂഖ് അഹമ്മദ്, ഡൽഹി സ്വദേശികളായ ജയന്ത് അന്ത്രാസ്‌കർ, ഭാര്യ മൻഷിയ മക്കളായ അനഘ, ജാൻവി എന്നിവരാണ് അപകടത്തിൽ മരിച്ചത്. അപകടം നടക്കുന്ന അതേ സമയം മറ്റ് കേബിൽ കാറുകളിലുണ്ടായിരുന്ന 150 ഓളം പേർ രക്ഷപ്പെട്ടു.

NO COMMENTS