യുവമോർച്ചാ പ്രവർത്തകരുടെ കള്ളനോട്ട് കേസ്; അന്വേഷണം ക്രൈംബ്രാഞ്ചിന്

rakesh

കൊടുങ്ങല്ലൂരിൽ കള്ളനോട്ടുമായി അറസ്റ്റിലായ യുവമോർച്ച പ്രവർത്തകരുടെ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. രണ്ടാം പ്രതിയും യുവമോർച്ചാ പ്രവർത്തകനുമായ രാകേഷിന്റെ സഹോദരനുമായ രാജീവ് ഇന്നലെ അറസ്റ്റിലായിരുന്നു. ഇന്നലെ രാത്രിയോടെയാണ് രാജിവ് പോലീസ് പിടിയിലായത്. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സംശയം. ഇക്കാരണത്താലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുന്നത്.

കള്ളനോട്ട് ഉപയോഗിച്ച് ഇവർ ലോട്ടറി ടിക്കറ്റുകൾ മൊത്തമായി വാങ്ങിയെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചിട്ടുണ്ട്. ജൂൺ പത്തിനാണ് നോട്ടടിക്കുന്ന യന്ത്രം രാജീവ് വാങ്ങിയത്.

NO COMMENTS