മോഡി- ട്രംപ് കൂടിക്കാഴ്ച ഇന്ന്

modi and trump

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും, പ്രധാനമന്ത്രി നരേന്ദ്ര മോഡിയും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ച ഇന്ന്. യഥാര്‍ഥ സുഹൃത്തുമായുള്ള കൂടിക്കാഴ്ചയ്ക്ക് കാത്തിരിക്കുന്നു എന്ന് പ്രധാനമന്ത്രിയെ സ്വാഗതം ചെയ്ത് ട്രംപ് ട്വീറ്റ് ചെയ്തിട്ടുണ്ട്.

ട്രംപ് അധികാരമേറ്റ ശേഷം ആദ്യമായി ക്ഷണിക്കപ്പെട്ട രാഷ്ട്ര തലവൻ കൂടിയാണ് മോഡി. അഞ്ച് മണിക്കൂറാണ് ചർച്ചയ്ക്കായി മാറ്റി വച്ചിരിക്കുന്ന സമയം. നയതന്ത്രപരമായ കാര്യങ്ങൾ ചർച്ച ചെയ്യുമെന്ന് മോഡി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. പ്രതിരോധം, തീവ്രവാദം, ഊര്‍ജ്ജം എന്നീ മൂന്നു വിഷയങ്ങളിലൂന്നിയാകും ചര്‍ച്ച. എച്ച്-1 ബി വിസ നിയന്ത്രണവും വംശീയ അതിക്രമവും അടക്കമുള്ള വിഷയങ്ങളും ചർച്ചയായേക്കും. ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മോഡി ഉന്നത ഉദ്യോഗസ്ഥരോടൊപ്പവും ചര്‍ച്ച നടത്തുന്നുണ്ട്. തുടർന്ന് വൈറ്റ് ഹൗസില്‍ നടക്കുന്ന പ്രത്യേക വിരുന്നിലും പ്രധാനമന്ത്രി പങ്കെടുക്കും.

modi meets trump

NO COMMENTS