പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ ദേവിയുടെ തിരുവാഭരണങ്ങള്‍ സൂക്ഷിച്ചിരുന്ന ലോക്കറിൽ പാമ്പ്

paravur-disaster

പരവൂര്‍ പുറ്റിങ്ങല്‍ ദേവീക്ഷേത്രത്തില്‍ ദേവിയുടെ തിരുവാഭരണങ്ങള്‍ സൂക്ഷിച്ചിരുന്ന ലോക്കറിലെ അറയ്ക്കുള്ളില്‍ പാമ്പ്. കുറേ നാളുകളായി തുറക്കാതെ ഇരുന്ന ഇരുമ്പ് ലോക്കറിലാണ് പാമ്പിനെ കണ്ടെത്തിയത്. ലോക്കറിന്റെ താക്കോൽ നഷ്ടപ്പെട്ടിരുന്നു. കട്ടർ ഉപയോഗിച്ച് അറ പൊളിച്ചപ്പോഴാണ് പാമ്പിനെ കണ്ടെത്തിയത്.
വെടിക്കെറ്റ് ദുരന്തത്തിൽ ഭാഗീകമായി തകർന്ന കൊട്ടാരത്തിന്റെ അറ്റകുറ്റപ്പണി നടത്തുന്നതിന്റെ ഭാഗമായാണ് കൊട്ടാരത്തിലെ ലോക്കർ തുറന്ന് തിരുവാഭരണങ്ങൾ പരിശോധിക്കാൻ കോടതി ഉത്തരവിട്ടത്.
പാമ്പ് എങ്ങനെ അകത്ത് കയറിയെന്നും അതെങ്ങനെ അതിനകത്ത് ഇത്രയും നാൾ താമസിച്ചെന്നുമുള്ള അമ്പരപ്പിലാണ് ക്ഷേത്രം ഭാരവാഹികളും ഭക്ത ജനങ്ങളും.

NO COMMENTS