ഇഫ്താർ വിരുന്ന് ഒഴിവാക്കി വൈറ്റ് ഹൗസ്

Donald Trump trump changes stand on paris treaty

രണ്ട നൂറ്റാണ്ടായി തുടർന്നുകൊണ്ടിരുന്ന വൈറ്റ് ഹൗസിലെ ഇഫ്താർ വിരുന്ന് ട്രംപ് സർക്കാർ ഒഴിവാക്കി. ഈദ് ദിന സന്ദേശമാത്രമായി ആഘോഷം ഒതുങ്ങി.

1805 മുതൽ തുടർച്ചയായി വൈറ്റ് ഹൗസിൽ നടന്നുവരുന്ന ഇഫ്താർ വിരുന്നാണ് ട്രംപ് അവസാനിപ്പിച്ചത്. അമേരിക്കൻ വിപ്ലവ സമയത്തെ ടുണീഷ്യൻ അംബാസിഡർ സിദ്ദി സോളമെൻ മെല്ലിമെല്ലിയുടെ ബഹുമാനാർത്ഥം മുൻ അമേരിക്കൻ പ്രസിഡന്റ് തോമസ് ജാഫേഴ്‌സൺ ആയിരുന്നു ചടങ്ങിന് തുടക്കം കുറിച്ചത്.

മുസ്ലീം രാഷ്ട്രങ്ങളോടും വിശ്വാസികളോടും ട്രംപ് സർക്കാർ തുടക്കം മുതൽ എടുക്കുന്ന സമീപനങ്ങളുടെ തുടർച്ചയായാണ് ഇഫ്താർ വിരുന്ന് ഒഴിവാക്കിയ നടപടിയെ വിലയിരുത്തുന്നത്.

NO COMMENTS