മഹാഭാരതത്തിലെ ദ്രൗപതി ദേവസേനയോ ?

anushka sharma act as droupadi in mahabharatham randamoozham

ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ ദേവസേനയായി ഇന്ത്യൻ സിനിമാ ലോകത്തിന്റെ മനം കവർന്ന അനുഷ്‌ക മലയാളത്തിലേക്ക് ചുവടുവെക്കുന്നു. മോഹൻലാൽ കേന്ദ്രകഥാപാത്രത്തിൽ എത്തുന്ന മഹാഭാരതം എന്ന ചിത്രത്തിലൂടെയാണ് അനുഷ്‌ക മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത് എന്നാണ് സൂചന. ചിത്രത്തിൽ ദ്രൗപതിയുടെ വേഷമാകും താരം കൈകാര്യം ചെയ്യുകയെന്നും സൂചനയുണ്ട്.

എംടിയുടെ വിഖ്യാത നോവലായ രണ്ടാമൂഴമാണ് വെള്ളിത്തിരയിൽ ‘മഹാഭാരതം’ എന്ന പേരിൽ പുറത്തിറക്കുന്നത്. പ്രശ്‌സത പരസ്യചിത്ര സംവിധായകൻ വി എ ശ്രീകുമാറാണ് ചിത്രം സംവിധാനം ചെയ്യുക.

1000 കോടി രൂപയാണ് ആഗോള ചിത്രമെന്ന നിലയിൽ രണ്ടാമൂഴത്തിനായി മുതൽ മുടക്കുന്നത്. പ്രമുഖ വ്യവസായിയായ ബി ആർ ഷെട്ടിയാണ് ചിത്രത്തിനായി ഇത്ര വലിയ തുക മുടക്കുന്നത്. മലയാളത്തിലെ ആദ്യത്തെ 1000 കോടി രൂപ മുതൽ മുടക്കിലിറങ്ങുന്ന ചിത്രമായിരിക്കും രണ്ടാമൂഴം.

anushka sharma act as droupadi in mahabharatham randamoozham

NO COMMENTS