തലപ്പാറയിൽ ഒരു കോടിയുടെ അസാധു നോട്ടുകൾ പിടികൂടി

currency abandoned

അസാധു നോട്ടുകളുമായി കാറിൽ വരികയായിരുന്ന നാലംഗ സംഘത്തെ പോലീസ് പിടികൂടി. തലപ്പാറയിൽ വാഹന പരിശോധനയ്ക്കിടെയാണ് സംഘം പോലീസ് പിടിയിലായത്. കോഴിക്കോട് ഫറൂക്ക് സ്വദേശി ഫിന്‍സിര്‍, ബാലുശ്ശേരി സ്വദേശി ഷിജിത്ത്, മലപ്പുറം സ്വദേശി ഷഹാദ്, താനൂര്‍ സ്വദേശി സലാഹുദ്ദീന്‍, എന്നിവരാണ് പിടിയിലായത്.

പ്രവാസികള്‍ക്കുള്ള ഇളവ് പ്രയോജനപ്പെടുത്തി നോട്ടുകള്‍ മാറ്റിയെടുക്കാനാണ് സംഘം പണം കൊണ്ടുവന്നത്. ഇരുപത്തിരണ്ട് ലക്ഷം രൂപ നല്‍കി ചെന്നൈയിൽ നിന്നാണ് നിരോധിച്ച നോട്ടുകള്‍ വാങ്ങിയതെന്ന് പിടിയിലായവര്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. കോട്ടയ്ക്കലുള്ള ഏജന്റിന് കൈമാറാനാണ് പണം കൊണ്ടുവന്നതെന്ന നിഗമനത്തിലാണ് പോലീസ്.

NO COMMENTS