സിക്കിം അതിർത്തിയിൽ ചൈന കടന്നു കയറി രണ്ട് ബങ്കറുകൾ തകർത്തു

map

ചൈനീസ് പട്ടാളം സിക്കിം സെക്‌ടറിലേക്ക് കടന്ന് ഇന്ത്യന്‍ ബങ്കര്‍ തകര്‍ത്തു. രണ്ടു താത്കാലിക ബങ്കറുകളാണ് തകര്‍ത്തത്. പത്ത് ദിവസം മുമ്പ് നടന്ന കാര്യം ഇപ്പോഴാണ് പുറംലോകം അറിയുന്നത്. ഇവിടെ ഇന്ത്യ കൂടുതൽ സൈനികരെ വിന്യസിച്ചിട്ടുണ്ട്.

വര്‍ഷങ്ങളായി ചൈനയുമായി തര്‍ക്കം നിലനില്‍ക്കുന്ന സിക്കിമിലെ ഡോക ലാ ജനറല്‍ ഏരിയയിലാണ് കടന്നുകയറ്റം. ഇതുകൂടാതെ കൈലാസ് മാനസരോവര്‍ യാത്രയ്‌ക്കെത്തിയ തീര്‍ത്ഥാടകരെ ചൈനീസ് പട്ടാളം തടഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. 2008 നവംബറിലും ചൈനീസ് പട്ടാളം ഇവിടുത്തെ ബങ്കറുകള്‍ തകര്‍ത്തിരുന്നു.

china, Sikkim

NO COMMENTS