കല്യാണ വീട്ടില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അഞ്ച് മരണം

gas cylinder

ഡല്‍ഹിയിലെ ഓഖ്ലയില്‍ കല്യാണ വീട്ടില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അഞ്ച് പേര് വെന്ത് മരിച്ചു. ഒമ്പത് പേര്‍ക്ക് പൊള്ളലേറ്റു. അപകടത്തില്‍ മരിച്ചത് മൂന്ന് സ്ത്രീകളും ഒരു കുട്ടിയുമടക്കം അഞ്ച് പേരാണ്. ഇന്ന്(ബുധന്‍) വിവാഹം നടക്കേണ്ട വീട്ടിലാണ് അപകടം ഉണ്ടായത്. തിങ്കളാഴ്ചയാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്. രാത്രി ഒമ്പതരയോടെയാണ് സംഭവം. പരിക്കേറ്റവരെ ഡല്‍ഹി സഫ്ദര്‍ജങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

NO COMMENTS