രണ്ട് ദിവസം കൂടി കനത്ത മഴ

സംസ്ഥാനത്ത് രണ്ട് ദിവസം കൂടി കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മണിക്കൂറിൽ  45 മുതൽ 55കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യയുണ്ടെന്ന മുന്നറിയിപ്പും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകിയിട്ടുണ്ട്.

മത്സ്യ തൊഴിലാളികൾക്കും വിനോദ സഞ്ചാരികൾക്കും മുന്നറിയിപ്പ് ഉണ്ട്. മലയോരത്തെ വെള്ളച്ചാട്ടങ്ങൾക്കടുത്ത് വിനോദസഞ്ചാരികൾ പോകരുതെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. മുമ്പ് ഉരുൾപ്പൊട്ടിയ സ്ഥലങ്ങളിലെ വെള്ളച്ചാട്ടങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കണം. മലയോരത്തെ രാത്രികാലയാത്ര ഒഴിവാക്കണമെന്നും നിർദേശമുണ്ട്.

heavy rain in kerala

NO COMMENTS