രാഷ്​ട്രപതി തെരഞ്ഞെടുപ്പിൽ നടക്കുന്നത്​ രണ്ട്​ ദലിതർ തമ്മിലുള്ള പോരാട്ടമല്ല; മീരാ കുമാര്‍

meera kumar

രാഷ്​ട്രപതി തെരഞ്ഞെടുപ്പിൽ നടക്കുന്നത്​ രണ്ട്​ ദലിതർ തമ്മിലുള്ള പോരാട്ടമല്ലെന്ന്​ പ്രതിപക്ഷ രാഷ്​ട്രപതി സ്ഥാനാർഥി മീരാ കുമാർ. മറിച്ച് രണ്ട്​ തത്വശാസ്​ത്രങ്ങളാണ്​ നേർക്കുനേരുള്ളത്​. ഇതിനു മുമ്പുള്ള തെരഞ്ഞെടുപ്പുകളിലും മത്സരരംഗത്ത്​ ഭരണപക്ഷ –പ്രതിപക്ഷ സ്ഥാനാർഥികൾ ഉണ്ടായിട്ടുണ്ട്​. എന്നാൽ അന്നൊന്നും സ്ഥാനാർഥികളുടെ ജാതിയോ മതമോ ചർച്ചാ വിഷയമായിട്ടില്ല. ഇന്ന്​ സ്ഥാനാർഥികളുടെ ജാതിയാണ്​ പ്രധാനമായും എടുത്തുകാട്ടുന്നതെന്നും മീരാ കുമാർ പറഞ്ഞു.

നാളെയാണ്​ മീരാ കുമാർ പത്രിക സമർപ്പിക്കുക.  ജൂലൈ 17 നാണ്​ രാഷ്​ട്രപതി തെരഞ്ഞെടുപ്പ്​. രാംനാഥ്​ കോവിന്ദാണ്​ ബി.ജെ.പി സ്ഥാനാർഥി.

meera kumar

NO COMMENTS