മിത്രാ കുര്യൻ വീണ്ടും സിനിമയിലേക്ക്

0
97
mithra kurian

വിവാഹത്തിനു ശേഷം അഭിനയത്തില്‍ നിന്ന് മാറി നിന്ന നടി മിത്രാ കുര്യൻ വീണ്ടും സിനിമയിൽ സജീവമാകുന്നു. തമിഴ്നടൻ ശ്രീകാന്ത് നായകനായ അരുൺനിശ്ചൽ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് മിത്രാ കുര്യന്റെ മടങ്ങി വരവ്.   കവടിയും എന്നാണ് സിനിമയുടെ പേര്.

ഫാസില്‍ ചിത്രം  വിസ്മയത്തുമ്പത്ത് എന്ന ചിത്രത്തിലൂടെയാണ് മിത്ര കുര്യന്‍ സിനിമയിലെത്തിയത്. ബോഡി ഗാര്‍ഡ് എന്ന ചിത്രത്തിലെ സേതുലക്ഷ്മി എന്ന കഥാപാത്രത്തിലൂടെയാണ് മിത്ര സിനിമാ ലോകത്ത് ശ്രദ്ധേയയാകുന്നത്. വിജയ് നായകനായി ബോഡിഗാർഡ് തമിഴിൽ എത്തിയപ്പോഴും സേതുലക്ഷ്മിയെ അവതരിപ്പിച്ചത് മിത്രയായിരുന്നു.

 

NO COMMENTS