ലോകത്തെ ഏറ്റവും വലിയ പവിഴപ്പുറ്റിന്റെ മൂല്യം 2.7 ലക്ഷം കോടി രൂപ

worlds largest coral reef value estimated to be 2.7 lakhs crore rupees

ലോകത്തെ ഏറ്റവും വലിയ പവിഴപ്പുറ്റായ ഗ്രേറ്റ് ബാരിയർ റീഫിന്റെ മൂല്യം 4200 കോടി ഡോളറെന്ന് (2.7 ലക്ഷം കോടി രൂപ) കണക്കാക്കി. ഓസ്‌ട്രേലിയയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ഗ്രേറ്റ് ബാരിയർ റീഫ് ഫൗണ്ടേഷൻ നിയോഗിച്ച സമിതി ആറുമാസത്തെ പഠനത്തിലൂടെ മൂല്യം കണക്കാക്കിയത്. ആദ്യമായാണ് ഇങ്ങനെയൊരു കണക്കെടുപ്പ്.

64,000 തൊഴിലവസരങ്ങളാണ് ബാരിയർ റീഫുമായി ബന്ധപ്പെട്ടുള്ളത്. ഓസ്‌ട്രേലിയൻ ദേശീയ ബാങ്കിനേക്കാൾ വലിയ തൊഴിൽ ദാതാവാണ് ഗ്രേറ്റ് ബാരിയർ റീഫ് റിപ്പോർട്ട് പറയുന്നു.

ആഗോളതാപനം റീഫിനെ നശിപ്പിക്കുന്നു എന്ന പഠനത്തിനുപിന്നാലെയാണ് ഇങ്ങനൊരു റിപ്പോർട്ട് വന്നിരിക്കുന്നത്.

worlds largest coral reef value estimated to be 2.7 lakhs crore rupees

NO COMMENTS