ദിലീപ് ഇന്ന് ഹാജരാകും

dileep

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് തന്നെ ബ്ലാക് മെയിൽ ചെയ്തുവെന്ന ദിലീപിന്റെ പരാതിയിൽ പോലീസ് ഇന്ന് മൊഴിയെടുക്കും. ഇന്ന് നടക്കാനിരിക്കുന്ന അമ്മ യോഗത്തിന് മുമ്പായി ദിലീപ് മൊഴി നൽകിയേക്കും. ആലുവ പോലീസ് ക്ലബ്ബിൽ വച്ചായിരിക്കും മൊഴി നൽകുക.

അതേസമയം മാധ്യമ വിചാരണയ്ക്ക് നിന്നുതരില്ലെന്ന് ദിലീപ് പ്രതികരിച്ചു. പറയാനുള്ളത് പോലീസിനോടും കോടതിയോടും പറഞ്ഞോളാമെന്നും ദിലീപ്.

NO COMMENTS