കേരളത്തിൽ നാല് പുതിയ ആയുർവേദ ആശുപത്രികൾ

ayurveda

കേരളത്തിൽ നാല് പുതിയ ആയുർവേദ ആശുപത്രികൾ സ്ഥാപിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. തിരുവനന്തപുരം ജില്ലയിലെ കരുങ്കുളം, ആലപ്പുഴ ജില്ലയിലെ രാമങ്കരി, ഇടുക്കി ജില്ലയിലെ പള്ളിവാസൽ, എറണാകുളം ജില്ലയിലെ മഞ്ഞള്ളൂൾ എന്നിവിടങ്ങളിൽ പുതിയ ആയുർവേദ ഡിസ്പൻസറികൾ ആരംഭിക്കാൻ തീരുമാനിച്ചു. അതിനാവശ്യമായ 16 തസ്തികകൾ സൃഷ്ടിക്കും.

ആർദ്രം പദ്ധതിയുടെ ഭാഗമായി ജില്ലാജനറൽതാലൂക്ക് ആശുപത്രികളിൽ 197 സ്റ്റാഫ് നഴ്‌സ് (ഗ്രേഡ് 2), 84 ലാബ് ടെക്‌നിഷ്യൻ ഗ്രേഡ്2 തസ്തികകൾ സൃഷ്ടിക്കും.

സംസ്ഥാന സാമൂഹ്യക്ഷേമ ബോർഡിലെ ജീവനക്കാർക്ക് ശമ്പള പരിഷ്‌കരണം നടപ്പാക്കാൻ തീരുമാനിച്ചു.ജയിൽ വകുപ്പിൽ 25 പ്രിസൺ ഓഫീസർ കം ഡ്രൈവർ തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു. കേരള ഹൈക്കോടതി എസ്റ്റാബ്‌ളിഷ്‌മെൻറിലേക്ക് 33 തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു.

പീരുമേട് താലൂക്കിൽ മഞ്ചുമല വില്ലേജിൽ സർക്കാർ പുറമ്പോക്ക് ഭൂമിയിൽ ട്രെയ്‌നിങ് സെൻററും എയർ സ്ട്രിപ്പും നിർമിക്കുന്നതിന് എൻസിസി വകുപ്പിന് അനുമതി നൽകാൻ തീരുമാനിച്ചു. ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യൂ വകുപ്പിൽ നിലനിർത്തിക്കൊണ്ടാണ് അനുമതി നൽകുന്നത്.

NO COMMENTS