മസ്തിഷ്‌ക മരണം സ്ഥിരീകരിക്കാൻ മാനദണ്ഡങ്ങൾ പിന്തുടരണമെന്ന് ഹൈക്കോടതി

brain death

മസ്തിഷ്‌ക്ക മരണം സ്ഥിരീകരിക്കുന്നതിന് ലോകാരോഗ്യ സംഘടന പിന്തുടരുന്ന മാനദണ്ഡങ്ങൾ പരിഗണിക്കാൻ കേന്ദ്ര സർക്കാരിന് ഹൈക്കോടതിയുടെ നിർദ്ദേശം. ഇന്ത്യയിൽ ഇപ്പോൾ തുടരുന്ന മാനദണ്ഡങ്ങൾ തൃപ്തികരമാണെന്ന് കോടതി വിലയിരുത്തിയെങ്കിലും ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങൾ കൂടി പരിഗണിക്കാൻ നിർദ്ദേശിക്കുന്നു.

തലച്ചോറിന്റെ ജീവൽ ക്ഷമത പരിശോധിക്കുന്ന ഇലക്ട്രോ എൻഫെലോ ഗ്രാം(ഇഇജി) എന്ന സങ്കീർണമായ പരിശോധനാ ഫലം കുടി വിലയിരുത്തി തീരുമാനമെടുക്കണമെന്ന ഹർജി പരിഗണിച്ചാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ചിന്റെ ഉത്തരവ്. കൊല്ലം സ്വദേശിയായ ഡോക്ടർ ഗണപതിയാണ് മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്നതിന് ഇ ഇ ജി കൂടി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

NO COMMENTS