കർണാടക പിടിയ്ക്കാൻ പുതിയ തന്ത്രങ്ങളുമായി ബിജെപി

bjp

കർണാടക പിടിക്കാൻ പുതിയ തന്ത്രവുമായി ബിജെപി. കോൺഗ്രസ് ഭരിക്കുന്ന കർണാടക പിടിയ്ക്കാൻ 25000ൽപരം വോളന്റിയർമാരെ നിയോഗിക്കാനും 5000ൽപരം വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകൾ തുടങ്ങാനുമാണ് പദ്ധതി.

ഇതിനായി വോളന്റിയർമാർക്ക് പരിശീലനം നൽകി തുടങ്ങി. ബിജെപിയുടെ ഐടി സെൽ പ്രവർത്തനം ആരംഭിച്ചത് 2007 ൽ ആണ്. ഇതുവരെ 2000 ൽപരം വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കിയിട്ടുണ്ടെന്നും ഇത് ഫലപ്രദമായി ഉപയോഗിക്കാൻ കഴിഞ്ഞുവെന്നും ബിജെപി സോഷ്യൽ മീഡിയ സെൽ തലവൻ ബാലാജി ശ്രീനിവാസൻ. പാർട്ടിയുടെ പ്രകടനപത്രികയും കേന്ദ്രസർക്കാരിന്റെ നേട്ടവും എടുത്തുകാട്ടി പ്രചാരണം നടത്താനാണ് വോളണ്ടിയർമാർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.

NO COMMENTS