വൻ ദുരന്തം ഒഴിവായത് തലനാരിഴക്ക്

gap in kurumali railway bridge

പുതുക്കാട് കുറുമാലിയിൽ റെയിൽവേ പാലത്തിലെ പാളത്തിൽ വിള്ളൽ കണ്ടെത്തിയതിനെ തുടർന്ന് വൻ ദുരന്തം ഒഴിവായി. എറണാകുളം ഭാഗത്തേയ്ക്ക് പോകുന്ന പാതയിൽ ഡൗൺ ലൈനിൽ ആണ് വിള്ളൽ കണ്ടെത്തിയത്. ഇന്ന് രാവിലെ 7.30 ഓടെയാണ് വിള്ളൽ കണ്ടെത്തിയത്.

കീമാന്റെ അവസരോചിതമായ ഇടപെടലിനെ തുടർന്നാണ് വൻ ദുരന്തം ഒഴിവായത്. വിള്ളൽ ശ്രദ്ധയിൽപ്പെട്ട കീമാൻ കെഎം യാക്കോബ് പുതുക്കാട് സ്റ്റേഷനിലേക്ക് വിവിരം അറിയിക്കുകയായിരുന്നു. തൊട്ടു പിന്നാലെ കടന്നു പോകേണ്ടിയിരുന്ന എറണാകുളം-ഗുരുവായൂർ പാസഞ്ചർ ട്രെയിൻ ഇതേ തുടർന്ന് പുതുക്കാട് സ്റ്റേഷനിൽ പിടിച്ചിടുകയായിരുന്നു.

പിന്നീട് മെക്കാനിക്കൽ വിഭാഗം സ്ഥലത്തെത്തി അറ്റകുറ്റ പണികൾ നടത്തി ട്രെയിൻ ഗതാഗതം പുനസ്ഥാപിക്കുകയായിരുന്നു.

gap in kurumali railway bridge

NO COMMENTS