വെനസ്വേലയിൽ കോടതിക്ക് നേരെ ഹെലികോപ്ടർ ആക്രമണം

helicopter attack against venezuela

ആഭ്യന്തര പ്രതിസന്ധി രൂക്ഷമായ വെനസ്വേലയിൽ സുപ്രീംകോടതിക്ക് നേരെ ഹെലികോപ്ടർ ആക്രമണം. ഹെലികോപ്ടറിലെത്തിയ സംഘം കോടതിക്ക് നേരെ വെടിയുതിർക്കുകയും ഗ്രനേഡുകൾ വലിച്ചെറിയുകയുമായിരുന്നു. പൊലീസിന്റെ ഹെലികോപ്ടർ തട്ടിയെടുത്താണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ. സൈനിക ഉദ്യോഗസ്ഥനായ ഓസ്‌കാർ പ്രസാണ് ആക്രമണത്തിന് പിന്നിലെന്നാണ് സർക്കാറിന്റെ നിലപാട്.

അതേസമയം, സംഭവത്തിന് കാരണക്കാരായവരെ കണ്ടെത്തുമെന്ന് പ്രസിഡൻറ് നിക്കോളാസ് മഡുറോ അറിയിച്ചു. നടന്നത് ഭീകരപ്രവൃത്തിയാണെന്നാണ് മഡുറോ വിശേഷിപ്പിച്ചത്.

helicopter attack against venezuela

NO COMMENTS