ഭിന്നശേഷിയുള്ളവർക്ക് യന്ത്രവത്കൃത മുച്ചക്ര വാഹനം നൽകുമെന്ന് ഇന്നസെന്റ് എംപി

innocent innocent mp new project to give electric three-wheeler to differently abled persons

ചാലക്കുടി ലോക്‌സഭ മണ്ഡലത്തിൽ സ്ഥിരതാമസക്കാരായ ഭിന്നശേഷിയുള്ളവർക്ക് യന്ത്രവത്കൃത മുച്ചക്ര വാഹനങ്ങൾ സൗജന്യമായി നൽകുമെന്ന് ഇന്നസെന്റ് എംപി. എംപി ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

ശാരീരിക വൈകല്യം തടസ്സമാകാതെ സ്വന്തമായി തൊഴിലെടുത്ത് ജീവിക്കുന്നവർക്ക് കൈത്താങ്ങ് എന്ന നിലയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. അപേക്ഷകരിൽ നിന്ന് അർഹരായവരെ തെരഞ്ഞെടുത്താണ് വാഹനം നൽകുക.

അപേക്ഷകർ വാഹന ലൈസൻസ് ഉള്ളവരും ശാരീരിക വൈകല്യം തെളിയിക്കുന്ന മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് ലഭിച്ചവരും ആയിരിക്കണം.

 

innocent mp new project to give electric three-wheeler to differently abled persons

NO COMMENTS