സ്‌കൂളുകളിലെ ഇമാലിന്യം ശേഖരിച്ച് സംസ്‌കരിക്കാൻ പദ്ധതിയുമായി ഐടി @ സ്‌കൂൾ

e waste IT@school project to treat e waste

സംസ്ഥാനത്തെ സ്‌കൂളുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമുള്ള ഉപയോഗശൂന്യമായ കംപ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും ശേഖരിച്ചു സംസ്‌കരിക്കാൻ ഐടി അറ്റ് സ്‌കൂളിന്റെ പദ്ധതി. പതിനായിരത്തിലധികം സ്‌കൂളുകളിലും ഓഫിസുകളിലുമായി ഒരു കോടി കിലോഗ്രാം ഇമാലിന്യങ്ങളുണ്ടെന്നാണ് ഏകദേശ കണക്ക്. ക്ലീൻ കേരള കമ്പനിയുടെ സഹായത്തോടെ ഇമാലിന്യങ്ങൾ ശേഖരിച്ചു സംസ്‌കരിക്കും. രാജ്യത്തെ ഏറ്റവും വലിയ ഇമാലിന്യ നിർമാജന പ്രക്രിയയായിരിക്കും പദ്ധതിയെന്ന് ഐടി@സ്‌കൂൾ എക്‌സിക്യൂട്ടീവ് കെ.അൻവർ സാദത്ത് അറിയിച്ചു.

സ്‌കൂളുകളിൽനിന്നുള്ള ഓൺലൈൻ ഡേറ്റാ ശേഖരണം തുടങ്ങി. 2008നു മുൻപു ലഭിച്ച കംപ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളുമാണ് ഇമാലിന്യമായി പരിഗണിക്കുക. വിദഗ്ധസമിതിയുടെ പരിശോധനയ്ക്കു ശേഷമാണ് ഇവ മാലിന്യമായി രേഖപ്പെടുത്തുക. ഇമാലിന്യ നിർമാർജനവും ഹാർഡ്വെയർ ക്ലിനിക്കും നടത്തിയശേഷമായിരിക്കും സ്‌കൂളുകളിലെ കംപ്യൂട്ടർ ലാബുകളിൽ തുടർന്നുള്ള ഹാർഡ്വെയർ വിന്യാസം നടക്കുക. ഇതിനായുള്ള പരിശീലനം എല്ലാ സ്ഥാപന മേധാവികൾക്കും ഐടി കോഓർഡിനേറ്റർമാർക്കും നൽകും.

IT@school project to treat e waste

NO COMMENTS