എം എ കെ ഷാജഹാൻ വാഹനാപകടത്തിൽ മരിച്ചു

m a k shajahan

ഒമാനിലെ പ്രമുഖ വ്യവസായിയും, സാമൂഹിക പ്രവർത്തകനും ഗൾഫ് മാധ്യമം മീഡിയവൺ ഹോണററി റെസിഡന്റ് മാനേജരുമായ എം എ കെ ഷാജഹാൻ വാഹനാപകടത്തിൽ മരിച്ചു. രാത്രി 8.30 ഓടെ ഓടയത്ത് വെച്ച് ബൈക്കിടിച്ചാണ് അപകടം. ഇടിച്ച വാഹനം നിർത്താതെ പോവുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.

ഒമാനിലെ ഇന്ത്യൻ എംബസിയിൽ ഓണററി അംഗവും ഒമാൻ ചേംബർ ഓഫ് കൊമേഴ്‌സ് അംഗമാണ്. മസ്‌കത്തിലെ അൽ ഹരീബ് ട്രേഡിങ് കമ്പനി ഉടമയായ ഷാജഹാൻ കേരള ഇസ്്‌ലാമിക് ഗ്രൂപ്പിന്റെ ഭാരവാഹിയുമാണ്. സേവന മേഖലയിൽ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു. മൃതദേഹം വർക്കല ശ്രീനാരയണ മിഷൻ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ ആരോപണം പൊലീസ് അന്വേഷണം ആരംഭിച്ചു.

NO COMMENTS