വാനക്രൈയ്ക്ക് പിന്നാലെ പിയെച്ച; മുംബൈ ജവഹർലാൽ നെഹ്രു തുറമുഖം വൈറസ് ബാധയിൽ

wanna cry

നൂറിലേറെ രാജ്യങ്ങളെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ വാനക്രൈ റാൻസംവെയറുകൾക്ക് പിന്നാലെ പിയെച്ച റാൻസംവെയറുകളും ഇന്ത്യയിലേക്ക് വ്യാപിച്ചു. മുംബൈ ജവഹർലാൽ നെഹ്രു തുറമുഖത്തെ പിയച്ചെ ബാധിച്ചു. വൈറസ് ബാധയെ തുടർന്ന് മൂന്ന് ടെർമിനലുകളുടെ പ്രവർത്തനം നിർത്തിവച്ചു. ഇതോടെ തുറമുഖം വഴിയുള്ള ചരക്കു നീക്കം നിലച്ചു. തകരാർ പരിഹരിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.

വാണിജ്യ മേഖലകളെയാണ് പ്രധാനമായും റാൻസംവെയറുകൾ ബാധിക്കുന്നത്. റഷ്യ, ഉക്രൈൻ, എന്നിവിടങ്ങളിലെ ബാങ്കുകൾ, എണ്ണക്കമ്പനികൾ, വിമാനത്താവളങ്ങൾ, ഫാക്ടറികൾ, സൈന്യം എന്നിവയുമായി ബന്ധപ്പെട്ട കംപ്യൂട്ടർ ശൃംഖലകളെ വൈറസ് ബാധിച്ചു.

അമേരിക്ക, ഡെൻമാർക്ക്, സ്‌പെയിൻ എന്നിവിടങ്ങളിലും വൈറസ് ബാധയുണ്ടായി.
ഫയലുകൾ മൊത്തമായി എൻക്രിപ്റ്റ് ചെയ്യുന്നതിന് പകരം വൈറസ് ബാധിക്കുന്ന കംപ്യൂട്ടറുകൾ റീസ്റ്റാർട്ട് ചെയ്ത ശേഷം ഹാർഡ് ഡ്രൈവിലെ മാസ്റ്റർ ഫയൽ ടേബിൾ പിയെച്ച എൻക്രിപ്റ്റ് ചെയ്യും.

പിന്നീട് ഇവ തിരിച്ച് കിട്ടാൻ മോചടന ദ്രവ്യം ആവശ്യപ്പെടും. സ്‌ക്രീനിൽ കാണുന്ന ബിറ്റ്‌കോയിൽ വിലാസത്തിലേക്ക് 300 ഡോളർ അയക്കാനാണ് നിർദ്ദേശം.

വൈറസുകൾക്ക് പിന്നിൽ ആരാണെന്ന് വ്യക്തമല്ലെങ്കിലും റഷ്യയ്ക്കും ഉക്രൈനും നേരെയാണ് ആക്രമണം നടക്കുന്നതെന്ന് മോസ്‌കോ ആസ്ഥാനമായി പ്രവർത്തിക്കുന്ന സൈബർ സുരക്ഷാ സ്ഥാപനം ഐബി റിപ്പോർട്ട് ചെയ്യുന്നു.

 

Piyecha | Ransomware | Wanna cry |

NO COMMENTS