നഴ്‌സുമാരുടെ അനിശ്ചിതകാല സമരം ഇന്ന് മുതൽ

nurses strike thrissur nurses salary hike govt holds meeting today nurses indefenite strike begin today nursing students duty hospital kannur list

യുണൈറ്റഡ് നഴ്‌സ് അസോസിയേഷൻ സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിതകാല സമരം ആരംഭിക്കും. മിനിമം വേതനം നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് സമരം. ഇത് സംബന്ധിച്ച് സർക്കാർ രണ്ടാഴ്ച്ചക്കുള്ളിൽ തീരുമാനം എടുക്കണമെന്നാണ് യൂണിയന്റെ ആവശ്യം. ഇക്കാര്യത്തിൽ സർക്കാർ തീരുമാനം എടുത്തില്ലെങ്കിൽ നഴ്‌സുമാർ സംസ്ഥാന വ്യാപകമായി പണിമുടക്ക് ആരംഭിക്കുമെന്നും യുഎൻഎ ഭാരവാഹികൾ അറിയിച്ചു.

മിനിമം വേതനം നടപ്പിലാക്കണമെന്ന നേഴ്‌സുമാരുടെ ആവശ്യം അംഗീകരിക്കാൻ മാനേജ്‌മെൻറുകൾ തയ്യാറായില്ല. അടിസ്ഥാനശമ്പളത്തിൻറെ 50 ശതമാനം വർധന നഴ്‌സുമാർ ആവശ്യപ്പെട്ടു. എന്നാൽ 35 ശതമാനത്തിൽ കൂടുതൽ വർധന അനുവദിക്കാനാകില്ലെന്ന മാനേജ്‌മെൻറുകൾ നിലപാട് എടുത്തതോടെയാണ് ചർച്ച വഴിമുട്ടിയത്.

 

 

nurses indefenite strike begin today

NO COMMENTS