ശരാശരിക്ക് മുകളിൽ മഴ ലഭിച്ചത് മൂന്ന് ജില്ലകളിൽ മാത്രം

kerala may recieve rain today only three districts recieved more than average rainfall

ഈ ​സീ​സ​ണി​ൽ മൂ​ന്ന്​ ജി​ല്ല​ക​ളി​ൽ മാ​ത്ര​മാ​ണ് ശ​രാ​ശ​രി​ക്ക് മു​ക​ളി​ൽ മ​ഴ ല​ഭി​ച്ച​ത്. കൊ​ല്ല​ത്താ​ണ് ഏ​റ്റ​വും​കൂ​ടു​ത​ൽ മ​ഴ കി​ട്ടി​യ​ത്. 415 മി.​മീ പ്ര​തീ​ക്ഷി​ച്ച ജി​ല്ല​യി​ൽ 463.43 മി.​മീ മ​ഴ കി​ട്ടി. എ​റ​ണാ​കു​ള​ത്ത് 620.8 മി.​മീ പ്ര​തീ​ക്ഷി​ച്ചി​ട​ത്ത്​ 655.08 മി.​മീ​റും കോ​ട്ട​യ​ത്ത് 583.1 മി.​മീ പ്ര​തീ​ക്ഷി​ച്ചി​ട​ത്ത് 586.52 മി.​മീ മ​ഴ​യും ല​ഭി​ച്ചു.

മ​ഴ ഏ​റ്റ​വും കു​റ​വ്​ വ​യ​നാ​ട് ജി​ല്ല​യി​ലാ​ണ്. 54.87 ശ​ത​മാ​നം മ​ഴ​യു​ടെ കു​റ​വാ​ണ് ക​ഴി​ഞ്ഞ 27 ദി​വ​സ​ത്തി​നു​ള്ളി​ൽ ഇ​വി​ടെ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. 572.3 മി.​മീ പ്ര​തീ​ക്ഷി​ച്ചി​രു​ന്നെ​ങ്കി​ലും 258.3 മി.​മീ മ​ഴ​യെ ഇ​വി​ടെ പെ​യ്തി​ട്ടു​ള്ളൂ.

 

only three districts recieved more than average rainfall

NO COMMENTS