ജുനൈദ് കൊലക്കേസിൽ ന്യൂനപക്ഷ മോർച്ച പ്ര​സി​ഡ​ൻറ്​ അ​ബ്​​ദു​ൽ റ​ഷീ​ദ്​ അ​ൻ​സാ​രി സർക്കാരിനെ അനുകൂലിച്ച് രംഗത്ത്

rashid ansari supports govt in junaid murder case

ലോകത്തെ തന്നെ നടുക്കിയ ജുനൈദ് കൊലക്കേസിൽ ന്യൂനപക്ഷ മോർച്ച  പ്ര​സി​ഡ​ൻറ്​ അ​ബ്​​ദു​ൽ റ​ഷീ​ദ്​ അ​ൻ​സാ​രി സർക്കാരിനെ അനുകൂലിച്ച് രംഗത്ത്. സം​ഭ​വം സ​ർ​ക്കാ​റി​​​െൻറ പ​രാ​ജ​യ​മാ​ണെ​ന്ന്​  പ​റ​യാ​നാ​വി​ല്ലെ​ന്ന്​ ന്യൂ​ന​പ​ക്ഷ മോ​ർ​ച്ച പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ൽ റ​ഷീ​ദ്​ അ​ൻ​സാ​രി പ​റ​ഞ്ഞു. ട്രെ​യി​നി​ൽ മു​സ്​​ലിം​സ​മു​ദാ​യ​ത്തി​ൽ​പെ​ട്ട 15 വ​യ​സ്സു​കാ​ര​നെ  കു​ത്തി​ക്കൊ​ല്ലു​ക​യും സ​ഹോ​ദ​ര​ങ്ങ​ളെ ക്രൂ​ര​മാ​യി ആ​ക്ര​മി​ക്കു​ക​യും ചെ​യ്​​ത സം​ഭ​വ​ത്തി​ൽ സ​ർ​ക്കാ​റി​െ​ന​യും പൊ​ലീ​സി​നെ​യും വെ​ള്ള​പൂ​ശിയാണ് അൻസാരിയുടെ പ്രസ്താവന.

ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ​ പൊ​ലീ​സും സു​ര​ക്ഷാ​ഉ​ദ്യോ​ഗ​സ്ഥ​രും ത​ട​യേ​ണ്ട​താ​യി​രു​െ​ന്ന​ന്ന്​ വേ​ണ​മെ​ങ്കി​ൽ പ​റ​യാം. ആ​ൾ​ക്കൂ​ട്ട​ത്തെ നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​യാ​ത്ത​തി​ൽ കു​റ്റ​പ്പെ​ടു​ത്താം. പ​ക്ഷേ, ബി.​ജെ.​പി നേ​താ​ക്ക​ളു​ടെ​യും പാ​ർ​ട്ടി​നേ​തൃ​ത്വ​ത്തി​ൽ ഭ​രി​ക്കു​ന്ന സ​ർ​ക്കാ​റി​​​െൻറ​യും ഉ​ദ്ദേ​ശ്യ​ല​ക്ഷ്യ​ത്തെ സം​ശ​യി​ക്കാ​ൻ ക​ഴി​യി​​ല്ലെ​ന്നും  അ​ൻ​സാ​രി മാ​ധ്യ​മ​ങ്ങ​േ​ളാ​ട്​ പ്ര​തി​ക​രി​ച്ചു.  ബി.​ജെ.​പി നേ​താ​വ്​ ഷാ​ന​വാ​സ്​ ഹു​സൈ​ൻ ന​ട​ത്തി​യ ഇൗ​ദ്​ ആ​ഘോ​ഷ​ത്തി​ൽ പങ്കെടുക്കുകയായിരുന്നു അൻസാരി.

 

 

NO COMMENTS