ശ​ബ്​​നം ഹ​ശ്മി പുരസ്കാരങ്ങള്‍ തിരിച്ച് നല്‍കി

shabnam

തനിക്ക് ലഭിച്ച ദേശീയ പുരസ്‌കാരങ്ങൾ തി​രി​ച്ചേ​ൽ​പി​ച്ചു കൊണ്ട്  ശ​ബ്​​നം ഹ​ശ്മിയുടെ പ്രതിഷേധം. ന്യൂ​ന​പ​ക്ഷ സ​മു​ദാ​യ​ങ്ങ​ൾ​ക്ക്​ സു​ര​ക്ഷി​ത​ത്വ​വും അ​ന്ത​സ്സും ന​ൽ​കു​ന്ന​തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​റും ദേ​ശീ​യ ന്യൂ​ന​പ​ക്ഷ ക​മീ​ഷ​നും പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടിയാണ്  സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക ശ​ബ്​​നം ഹ​ശ്മി പു​ര​സ്​​കാ​ര​ങ്ങ​ൾ തി​രി​ച്ചേ​ൽ​പി​ച്ചത്. ദേ​ശീ​യ ന്യൂ​ന​പ​ക്ഷ ക​മീ​ഷ​ൻ 2008ൽ ​ ​ന​ൽ​കി​യ ദേ​ശീ​യ ന്യൂ​ന​പ​ക്ഷ അ​വ​കാ​ശ പു​ര​സ്​​കാ​ര​മാ​ണ്​ ചൊ​വ്വാ​ഴ്​​ച ക​മീ​ഷ​ൻ ഒാ​ഫി​സി​ൽ എ​ത്തി ഡ​യ​റ​ക്​​ട​ർ ടി.​എം. സ്​​ക്ക​റി​യ​യെ ഏ​ൽ​പി​ച്ച​ത്. ന്യൂ​ന​പ​ക്ഷ സ​മു​ദാ​യ​ക്കാ​ർ​ക്കു​ നേ​രെ തു​ട​ർ​ച്ച​യാ​യി ന​ട​ക്കു​ന്ന കൊ​ല​പാ​ത​ക​ത്തി​ന്​ എ​തി​രെ ന​ട​പ​ടി​യു​ണ്ടാ​കാ​ത്ത​തി​ലും ആ​ക്ര​മി​സം​ഘ​ത്തി​ന്​  സ​ർ​ക്കാ​ർ ത​ന്ത്ര​പ​ര​മാ​യ പി​ന്തു​ണ ന​ൽ​കു​ന്ന​തി​ലും പ്ര​തി​ഷേ​ധി​ച്ചാ​ണ്​ പു​ര​സ്​​കാ​രം തി​രി​ച്ചു​ന​ൽ​കി​യ​ത്.

shabnam hasmi

NO COMMENTS