ദിലീപിനേയും നാദിര്‍ഷയേയും പോലീസ് ചോദ്യം ചെയതത് പന്ത്രണ്ടര മണിക്കൂര്‍!

dileep nadirsha registers complaint

താന്‍ കൊടുത്ത പരാതിയില്‍ മൊഴി നല്‍കാന്‍ പോകുന്നുവെന്ന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞ് ആലുവ പോലീസ് ക്ലബില്‍ എത്തിയ ദിലീപിനേയും സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയേയും പോലീസ് ചോദ്യം ചെയ്തത് പന്ത്രണ്ടര മണിക്കൂര്‍. ഒരു കേസില്‍ മൊഴി നല്‍കാന്‍ ഇത്രയധികം നേരം പോലീസ് സ്റ്റേഷനില്‍ ചെലവഴിക്കേണ്ടി വരില്ലന്നെന്ന് വിലയിരുത്തപ്പെടുമ്പോഴും തന്റെ പരാതിയില്‍ മൊഴിയെടുക്കാനാണ് പൊലീസ് വിളിപ്പിച്ചതെന്ന് നിലപാട് ആവര്‍ത്തിക്കുകയാ് ദിലീപ്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ പോലീസ് ക്ലബിലെത്തിയ ഇരുവരും മടങ്ങിയത് ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ്.

ചോദ്യം ചെയ്യല്‍ പുരോഗമിക്കവെ രാത്രി 12 മണിയോടെ നടന്‍ സിദ്ദിഖും നാദര്‍ഷായുടെ സഹോദരന്‍ സമദും ആലുവ പൊലീസ് ക്ലബിലെത്തിയിരുന്നു. എന്നാല്‍ ദിലീപിനെയും നാദിര്‍ഷായേയും കാണാന്‍ ഇവരെ ആദ്യം പൊലീസ് അനുവദിച്ചില്ലെങ്കിലും പിന്നീട് നാദിര്‍ഷായെ കാണാന്‍  സമദിനെ അനുവദിച്ചു.

ഇനിയും ആവശ്യപ്പെട്ടാല്‍ ഹാജരാകണമെന്നാണ് ഇരുവര്‍ക്കും പോലീസ് നിര്‍ദേശം നല്‍കിയെന്നാണ് സൂചന. കേസില്‍ ദിലീപിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ,ആക്രമിക്കപ്പെട്ട നടിയും ദിലീപുമായി ഉണ്ടായെന്ന് പറയപ്പെടുന്ന റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍, പള്‍സര്‍ സുനി അയച്ച ഭീഷണിക്കത്ത്, നടിയ്ക്ക് അവസരം നിഷേധിച്ചത് സംബന്ധിച്ച വിവരങ്ങള്‍ എന്നിവ പോലീസ് ചോദിച്ചറിഞ്ഞെന്നാണ് സൂചന.
ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയേയും പോലീസ് ചോദ്യം ചെയ്തു.

വ്യാഴാഴ്ച നടക്കുന്ന ജനറല്‍ ബോഡിയുടെ അജണ്ട തീരുമാനിക്കാന്‍ ഇന്നലെ വൈകിട്ട് ചേര്‍ന്ന അമ്മയോഗത്തില്‍ ദിലീപിന് പങ്കെടുക്കാനായില്ല. ആറരയോടെ ദിലീപ് എത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ ചോദ്യം ചെയ്യന്‍ നീണ്ടതിനാല്‍ ദിലീപിന് യോഗത്തില്‍ പങ്കെടുക്കാന്‍ സാധിക്കാതെ വരികയായിരുന്നു. എന്നാല്‍ കേസുമായി ബന്ധപ്പെട്ട എല്ലാവിഷയങ്ങളും പൊലീസിനോട് പറഞ്ഞെന്നും അമ്മയുടെ ജനറല്‍ ബോഡിയില്‍ ഇന്ന്  പങ്കെടുക്കുമെന്നും ദിലീപ് വ്യക്തമാക്കിയിട്ടുണ്ട്.

NO COMMENTS