എറണാകുളം ബിജു വീണ്ടും പോലീസിനെ വെട്ടിച്ച് കടന്നു

eranakulam biju escaped from police

കോടതിയിൽ ഹാജരാക്കി തിരികെ കൊണ്ടുപോകും വഴി നെയ്യാറ്റിൻകരയിൽ നിന്ന് രക്ഷപ്പെട്ട കുപ്രസിദ്ധ മോഷ്ടാവ് കാട്ടാക്കട ഉറിയാക്കോട് കത്തിപ്പാറ അണിയറത്തല പുത്തൻ വീട്ടിൽ എറണാകുളം ബിജുവെന്ന ആർ ബിജു കോട്ടയം കുറവിലങ്ങാട് പോലീസിനെ വെട്ടിച്ച് വീണ്ടും കടന്നു. ഇന്നലെയായിരുന്നു സംഭവം.

കുറവിലങ്ങാട്ട് ബൈക്കിലെത്തി വഴിയാത്രക്കാരുടെ മാലപൊട്ടിക്കുന്നതിനിടെ എറണാകുളം ബിജുവിന്റെ കൂട്ടാളികളായ രണ്ട് പേർ പോലീസിനെ വെട്ടിച്ച് കടക്കാൻ ഉപയോഗിച്ച പൾസർ ബൈക്കിൽ കറങ്ങി മാലപൊട്ടിക്കൽ തുടരുന്നതിനിടെ കുറവിലങ്ങാട് പോലീസിന്റെ കെണിയിൽപ്പെട്ട ബിജു അതേ ബൈക്കിൽ തന്നെയാണ് തന്ത്രപൂർവ്വം രക്ഷപ്പെട്ടത്.

പിടിയിലായ രണ്ടംഗ സംഘത്തിന്റെ സഹായത്തോടെ ഇയാളെ കണ്ടെത്താൻ പോലീസ് നാടാകെ അരിച്ചു പെറുക്കുന്നുണ്ട്.

eranakulam biju escaped from police

NO COMMENTS