വാർത്താവിനിമയ ഉപഗ്രഹം ജിസാറ്റ്​ -17 വിക്ഷേപിച്ചു

isro

ഐ.എസ്​.ആർ.ഒയുടെ വാർത്താവിനിമയ ഉപഗ്രഹം ജിസാറ്റ്​ -17 വിക്ഷേപിച്ചു. 3,477കിലോ ഭാരമുള്ള ഉപഗ്രഹമാണിത്. ഐ.എസ്​.ആർ.ഒ ഇൗ മാസം വിക്ഷേപിക്കുന്ന മുന്നാമത്തെ ഉപഗ്രഹമാണ്​ ജി സാറ്റ്​-17.

സൗത്ത്​ അമേരിക്കൻ തീരത്തെ ഫ്രഞ്ച്​ ടെറിട്ടറി  ഗയാനയിലെ കൗരു സ്​പേസ്​ പോർട്ടിൽ നിന്നാണ്​ വിക്ഷേപണം നടന്നത്​.​ യൂറോപ്പി​ന്റെ ഉപഗ്രഹ വിക്ഷേപണ വാഹനമായ അരീന സ്​പേസ്​ ഫ്ലൈറ്റ്​ VA238 ലാണ് ഉപഗ്രഹത്തെ ഭ്രമണ പഥത്തിൽ എത്തിച്ചത്​. ഹെല്ലാസ്​ സാറ്റ്​ 3-ഇൻമാർസാറ്റ്​ എസ്​ EAN ഉപഗ്രഹവും ഇതോടൊപ്പം വിക്ഷേപിച്ചിട്ടുണ്ട്​.

isro

NO COMMENTS