ഇന്നലെ അവധിയെടുത്ത മഴ ഇന്ന് ഹാജര്‍

rain

ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് കേരളത്തില്‍ ശക്തമായ മഴ. നാല് ദിവസം കൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ചൊവ്വാഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് ഇന്നലെ(ബുധന്‍) നാലു ജില്ലകളില്‍ കളക്ടര്‍മാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു.എറണാകുളം, ഇടുക്കി, ആലപ്പുഴ, കൊല്ലം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി നല്‍കിയത്.  ആലപ്പുഴ ജില്ലയില്‍ ഇന്നും അവധിയാണ്.
എന്നാല്‍ ഇന്നലെ വിട്ടു നിന്ന മഴ ഇന്ന് പൂര്‍വ്വാധികം ശക്തിയോടെ പെയ്ത് തുടങ്ങിയിരിക്കുകയാണ്.

NO COMMENTS