ജയിലിൽ വെച്ച് ഇന്ദ്രാണി മുഖർജി പീഡനത്തിനിരയായെന്ന് മെഡിക്കൽ റിപ്പോർട്ട്

indrani mukherjee was assaulted in jail says medical report

മകൾ ഷീന ബോറയെ കൊലപ്പെടുത്തിയ കേസിൽ ബൈഖുള ജയിലിൽ കഴിയുന്ന ഇന്ദ്രാണി മുഖർജി ജയിലിൽ വെച്ച് പീഡനത്തിനിരയായിട്ടുണ്ടെന്ന് മെഡിക്കൽ റിപ്പോർട്ട്. ജയിലിൽ വെച്ച് താൻ മർദ്ദിക്കപ്പെട്ടിട്ടുണ്ടെന്ന് ഇന്ദ്രാണി പരാതി നൽകിയിരുന്നു.

ജയിലിൽ വനിതാ തടവുകാരിയെ അധികൃതർ പീഡിപ്പിക്കുന്നതിന് താൻ സാക്ഷിയായിയെന്ന് ഇന്ദ്രാണി മുഖർജി പറഞ്ഞിരുന്നു. ജയിൽപ്പുള്ളിയെ മർദിച്ചതിൽ പ്രതിഷേധിച്ചതിന് തന്നെയും ജയിലർമാർ ആക്രമിച്ചതായി ഇന്ദ്രാണി മുഖർജി പരാതിയും നൽകി. ഷീന ബോറ കേസിൽ വിചാരണ കേൾക്കുന്ന സി.ബി.ഐ കോടതിയിലാണ് ഇവർ രേഖാമൂലം പരാതി നൽകിയത്. തന്റെ ശരീരമാകെ മർദനമേറ്റ പാടുകളുണ്ടെന്ന് ഇന്ദ്രാണി ആരോപിച്ചിരുന്നു. ഇതോടെയാണ് അവരെ വൈദ്യപരിശോധനക്ക് ഹാജരാക്കിയത്.

സഹോദര ഭാര്യയെ തീകൊളുത്തി കൊന്ന കേസിൽ ജീവപര്യന്തം തടവിൽ കഴിഞ്ഞിരുന്ന മഞ്ജുള ഷെട്ടിയെയാണ് ജയിലർമാരുടെ മർദനത്തിന് ഇരായായി മരിച്ചത്.

indrani mukherjee was assaulted in jail says medical report

NO COMMENTS