അമ്മ യോഗം; ചാനൽ വാർത്തകൾ ചർച്ച ചെയ്യേണ്ട ആവശ്യമില്ലെന്ന് ഇന്നസെന്റ്

innocent about kochi actress attack case amma meeting innocent MP wont resign from amma president position

അമ്മ യോഗത്തിൽ വിവിധ തീരുമാനങ്ങൾ അവതരിപ്പിക്കുന്നതിനിടെ നടി അക്രമിക്കപ്പെട്ട സംഭവം ഉന്നയിച്ചു. എന്നാൽ സംഭവസമയത്ത് തന്നെ മുഖ്യമന്ത്രിയേയും, ലോക്‌നാഥ് ബെഹ്രയേയും വിളിച്ച് സംസാരിച്ചിരുന്നുവെന്നും ആവശ്യമില്ലാതെ അത്തരം കാര്യങ്ങളിലേക്ക് പോകേണ്ട കാര്യമില്ലെന്നും അമ്മ പ്രസിഡന്റ് ഇന്നസെന്റ് പറഞ്ഞു.

എന്തെങ്കിലും ആവശ്യം വരികയാണെങ്കിൽ ഒറ്റക്കെട്ടായി സംഭവത്തിന് വേണ്ടി ഇറങ്ങുമെന്നും ഇന്നസെന്റ് പറഞ്ഞു.

യോഗത്തിൽ അത്യാധുനിക സൗകരങ്ങളുള്ള ആംബുലൻസ് അമ്മയുടെ വകയായി തെരവോരം മുരുകന് നൽകി. ചടങ്ങിൽ വണ്ടിയുടെ താക്കോൽ തെരുവോരം മുരുകന് കൈമാറി. 17 ലക്ഷം രൂപ ചെലവഴിച്ചാണ് ആംബുലൻസ് വാങ്ങി നൽകിയത്. എട്ട് പേർക്ക് 5000 രൂപ വച്ച് കൈ നീട്ടവും നൽകി.

innocent about kochi actress attack case amma meeting

NO COMMENTS