വാർഷിക പദ്ധതി നിർവഹണത്തിൽ ചരിത്രം രചിച്ച് കേരളം

cm pinarayi vijayan
  • ആദ്യ മൂന്നുമാസത്തിൽ 63 ശതമാനം പദ്ധതികൾക്ക് ഭരണാനുമതി

സാമ്പത്തിക വർഷത്തിന്റെ ആദ്യ മൂന്നു മാസം കൊണ്ട് സംസ്ഥാന വാർഷിക പദ്ധതിയുടെ 63 ശതമാനം വരുന്ന പ്രവൃത്തികൾക്ക് ഭരണാനുമതി നൽകിക്കൊണ്ട് കേരളം പുതിയ ചരിത്രം രചിച്ചു. 2017-18 സാമ്പത്തിക വർഷത്തെ 63 ശതമാനം പദ്ധതികൾക്ക് ജൂൺ 27നകം ഭരണാനുമതി നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച അവലോകന യോഗത്തിൽ വ്യക്തമായി.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ 95 ശതമാനം പദ്ധതികൾക്കും ഇതിനകം ജില്ലാ ആസൂത്രണ കമ്മിറ്റികളുടെ അംഗീകാരവും ലഭിച്ചു. നബാർഡിന് സമർപ്പിക്കേണ്ട ഗ്രാമീണ പശ്ചാത്തലസൗകര്യ വികസന ഫണ്ട് (ആർഐഡിഎഫ്) പദ്ധതികളിൽ 99 ശതമാനവും അംഗീകരിച്ചു.

സാധാരണ നിലയിൽ ജൂൺ മാസമാകുമ്പോൾ വാർഷിക പദ്ധതിയുടെ 20 ശതമാനം വരുന്ന പ്രവൃത്തികൾക്കോ പദ്ധതികൾക്കോ പോലും ഭരണാനുമതി കിട്ടാറില്ല. ആ സ്ഥാനത്താണ് 63 ശതമാനം എന്ന നേട്ടം സംസ്ഥാനം കൈവരിച്ചത്. മുഖ്യമന്ത്രിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ കൃത്യമായ ഇടവേളകളിൽ പദ്ധതി പ്രവർത്തനം അവലോകനം ചെയ്യുകയും വിവിധ സർക്കാർ വകുപ്പുകളെ ഏകോപിപ്പിക്കുകയും തടസ്സങ്ങൾ അപ്പപ്പോൾ മാറ്റുകയും ചെയ്തതുകൊണ്ടാണ് ഇത്രയും മുന്നോട്ടുപോകാൻ കഴിഞ്ഞത്.

2017 ഏപ്രിൽ 5ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ ആദ്യ മൂന്നുമാസം കൊണ്ട് (ജൂൺ 30ന് മുമ്പ്) 60 ശതമാനം പദ്ധതികൾക്കും പ്രവൃത്തികൾക്കും ഭരണാനുമതി നൽകണമെന്ന് നിർദേശിച്ചിരുന്നു. ആ നിർദേശം പൂർണമായി പാലിക്കാൻ സർക്കാർ വകുപ്പുകൾക്ക് കഴിഞ്ഞുവെന്നാണ് ജൂൺ 28ന് നടത്തിയ അവലോകനത്തിൽ വ്യക്തമായത്.

ഭരണാനുമതി നേരത്തെ നൽകാൻ കഴിഞ്ഞതുകൊണ്ട് പദ്ധതി നിർവഹണത്തിലേക്ക് കടക്കാൻ സർക്കാർ സംവിധാനത്തിന് കഴിയും. സമയബന്ധിതമായി പദ്ധതികൾ പൂർത്തിയാക്കാനുള്ള സാഹചര്യമാണ് ഇതുവഴി ഒരുങ്ങിയിട്ടുള്ളതെന്നും പദ്ധതി നിർവഹണത്തിൽ കേന്ദ്രീകരിക്കണമെന്നും വകുപ്പ് സെക്രട്ടറിമാർക്ക് മുഖ്യമന്ത്രി നിർദേശം നൽകി. അതതുവർഷത്തെ പ്രധാന പദ്ധതികളുടെ ഏകോപനം കാര്യക്ഷമമാക്കാനുള്ള നിർദേശങ്ങൾ സമർപ്പിക്കുന്നതിന് ചീഫ് സെക്രട്ടറിയെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി. രണ്ടാഴ്ചക്കകം റിപ്പോർട് സമർപ്പിക്കണം. പൊതുമരാമത്തുവകുപ്പിൻറെ ചെറിയ പ്രവൃത്തികളിൽ കാലതാമസം വരുന്നുണ്ട്. അത് ഒഴിവാക്കാൻ ചെറിയ പ്രവൃത്തികൾ പ്രാദേശിക തലത്തിൽ മറ്റേതെങ്കിലും സംവിധാനത്തിൽ നടപ്പാക്കാൻ കഴിയുമോ എന്ന് പരിശോധിക്കാനും മുഖ്യമന്ത്രി നിർദേശിച്ചു.

പ്രവൃത്തി നടന്നുവരുന്ന പദ്ധതികളുടെ അവലോകനത്തിന് ആസൂത്രണ ബോർഡ് അഞ്ചംഗ സാങ്കേതിക സമിതിയെ നിയോഗിച്ചിട്ടുണ്ട്. കമ്മിറ്റി പ്രവൃത്തിയുടെ പുരോഗതി വിലയിരുത്തി വരികയാണ്. ദീർഘകാലമായി പ്രവൃത്തി തുടരുന്ന ജലസേചന പദ്ധതികൾ ഉൾപ്പെടെ വിലയിരുത്തി തുടർ പ്രവർത്തനങ്ങൾക്ക് വ്യക്തമായ മാർഗരേഖ തയാറാക്കാൻ ഈ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 2017 സപ്തംബറിൽ സമിതി റിപ്പോർട് സമർപ്പിക്കും.

ഓരോ വകുപ്പിന് കീഴിലും സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയുന്നതും ജനങ്ങൾക്ക് നേരിട്ട് പ്രയോജനപ്പെടുന്നതുമായ മൂന്നു പദ്ധതികൾ തെരഞ്ഞെടുത്ത് അതിൻറെ പുരോഗതി അടുത്ത അവലോകന യോഗത്തിൽ അറിയിക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. അവലോകനയോഗത്തിൽ ചീഫ് സെക്രട്ടറി നളിനി നെറ്റോയും വകുപ്പ് സെക്രട്ടറിമാരും പങ്കെടുത്തു.

അടുത്ത പദ്ധതി അവലോകനം സപ്തംബറിൽ നടക്കും. മുഖ്യമന്ത്രി നേരിട്ട് ഓരോ മൂന്നുമാസത്തിലും പദ്ധതി അവലോകനം ചെയ്യുന്ന രീതി കേരളത്തിൽ നടാടെയാണ്.ആദ്യ മൂന്നുമാസത്തിൽ 63 ശതമാനം പദ്ധതികൾക്ക് ഭരണാനുമതി;
വാർഷിക പദ്ധതി നിർവഹണത്തിൽ കേരളം ചരിത്രം രചിക്കുന്നു

സാമ്പത്തിക വർഷത്തിന്റെ ആദ്യ മൂന്നു മാസം കൊണ്ട് സംസ്ഥാന വാർഷിക പദ്ധതിയുടെ 63 ശതമാനം വരുന്ന പ്രവൃത്തികൾക്ക് ഭരണാനുമതി നൽകിക്കൊണ്ട് കേരളം പുതിയ ചരിത്രം രചിച്ചു. 201718 സാമ്പത്തിക വർഷത്തെ 63 ശതമാനം പദ്ധതികൾക്ക് ജൂൺ 27നകം ഭരണാനുമതി നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച അവലോകന യോഗത്തിൽ വ്യക്തമായി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ 95 ശതമാനം പദ്ധതികൾക്കും ഇതിനകം ജില്ലാ ആസൂത്രണ കമ്മിറ്റികളുടെ അംഗീകാരവും ലഭിച്ചു. ഇതും റെക്കോഡാണ്. നബാർഡിന് സമർപ്പിക്കേണ്ട ഗ്രാമീണ പശ്ചാത്തലസൗകര്യ വികസന ഫണ്ട് (ആർഐഡിഎഫ്) പദ്ധതികളിൽ 99 ശതമാനവും അംഗീകരിച്ചുകഴിഞ്ഞു.

സാധാരണ നിലയിൽ ജൂൺ മാസമാകുമ്പോൾ വാർഷിക പദ്ധതിയുടെ 20 ശതമാനം വരുന്ന പ്രവൃത്തികൾക്കോ പദ്ധതികൾക്കോ പോലും ഭരണാനുമതി കിട്ടാറില്ല. ആ സ്ഥാനത്താണ് 63 ശതമാനം എന്ന നേട്ടം സംസ്ഥാനം കൈവരിച്ചത്. മുഖ്യമന്ത്രിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ കൃത്യമായ ഇടവേളകളിൽ പദ്ധതി പ്രവർത്തനം അവലോകനം ചെയ്യുകയും വിവിധ സർക്കാർ വകുപ്പുകളെ ഏകോപിപ്പിക്കുകയും തടസ്സങ്ങൾ അപ്പപ്പോൾ മാറ്റുകയും ചെയ്തതുകൊണ്ടാണ് ഇത്രയും മുന്നോട്ടുപോകാൻ കഴിഞ്ഞത്. 2017 ഏപ്രിൽ 5ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ ആദ്യ മൂന്നുമാസം കൊണ്ട് (ജൂൺ 30ന് മുമ്പ്) 60 ശതമാനം പദ്ധതികൾക്കും പ്രവൃത്തികൾക്കും ഭരണാനുമതി നൽകണമെന്ന് നിർദേശിച്ചിരുന്നു. ആ നിർദേശം പൂർണമായി പാലിക്കാൻ സർക്കാർ വകുപ്പുകൾക്ക് കഴിഞ്ഞുവെന്നാണ് ജൂൺ 28ന് നടത്തിയ അവലോകനത്തിൽ വ്യക്തമായത്.

ഭരണാനുമതി നേരത്തെ നൽകാൻ കഴിഞ്ഞതുകൊണ്ട് പദ്ധതി നിർവഹണത്തിലേക്ക് കടക്കാൻ സർക്കാർ സംവിധാനത്തിന് കഴിയും. സമയബന്ധിതമായി പദ്ധതികൾ പൂർത്തിയാക്കാനുള്ള സാഹചര്യമാണ് ഇതുവഴി ഒരുങ്ങിയിട്ടുള്ളതെന്നും പദ്ധതി നിർവഹണത്തിൽ കേന്ദ്രീകരിക്കണമെന്നും വകുപ്പ് സെക്രട്ടറിമാർക്ക് മുഖ്യമന്ത്രി നിർദേശം നൽകി. അതതുവർഷത്തെ പ്രധാന പദ്ധതികളുടെ ഏകോപനം കാര്യക്ഷമമാക്കാനുള്ള നിർദേശങ്ങൾ സമർപ്പിക്കുന്നതിന് ചീഫ് സെക്രട്ടറിയെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി. രണ്ടാഴ്ചക്കകം റിപ്പോർട് സമർപ്പിക്കണം. പൊതുമരാമത്തുവകുപ്പിൻറെ ചെറിയ പ്രവൃത്തികളിൽ കാലതാമസം വരുന്നുണ്ട്. അത് ഒഴിവാക്കാൻ ചെറിയ പ്രവൃത്തികൾ പ്രാദേശിക തലത്തിൽ മറ്റേതെങ്കിലും സംവിധാനത്തിൽ നടപ്പാക്കാൻ കഴിയുമോ എന്ന് പരിശോധിക്കാനും മുഖ്യമന്ത്രി നിർദേശിച്ചു.

പ്രവൃത്തി നടന്നുവരുന്ന പദ്ധതികളുടെ അവലോകനത്തിന് ആസൂത്രണ ബോർഡ് അഞ്ചംഗ സാങ്കേതിക സമിതിയെ നിയോഗിച്ചിട്ടുണ്ട്. കമ്മിറ്റി പ്രവൃത്തിയുടെ പുരോഗതി വിലയിരുത്തി വരികയാണ്. ദീർഘകാലമായി പ്രവൃത്തി തുടരുന്ന ജലസേചന പദ്ധതികൾ ഉൾപ്പെടെ വിലയിരുത്തി തുടർ പ്രവർത്തനങ്ങൾക്ക് വ്യക്തമായ മാർഗരേഖ തയാറാക്കാൻ ഈ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 2017 സപ്തംബറിൽ സമിതി റിപ്പോർട് സമർപ്പിക്കും.

ഓരോ വകുപ്പിന് കീഴിലും സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയുന്നതും ജനങ്ങൾക്ക് നേരിട്ട് പ്രയോജനപ്പെടുന്നതുമായ മൂന്നു പദ്ധതികൾ തെരഞ്ഞെടുത്ത് അതിൻറെ പുരോഗതി അടുത്ത അവലോകന യോഗത്തിൽ അറിയിക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. അവലോകനയോഗത്തിൽ ചീഫ് സെക്രട്ടറി നളിനി നെറ്റോയും വകുപ്പ് സെക്രട്ടറിമാരും പങ്കെടുത്തു.

അടുത്ത പദ്ധതി അവലോകനം സപ്തംബറിൽ നടക്കും. മുഖ്യമന്ത്രി നേരിട്ട് ഓരോ മൂന്നുമാസത്തിലും പദ്ധതി അവലോകനം ചെയ്യുന്ന രീതി കേരളത്തിൽ ഇത് ആദ്യമായാണ്.

NO COMMENTS