മന്ത്രിയെ കുരങ്ങനോട് ഉപമിച്ചു; മലിംഗയെ ഒരു വർഷത്തേക്ക് വിലക്കി

malinga banned from cricket for one year

ശ്രീലങ്കൻ കായികമന്ത്രിയെ കുരങ്ങിനോട് ഉപമിച്ച പേസ്ബൗളർ ലസിത് മലിംഗയെ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് ഒരു വർഷത്തേക്ക് വിലക്കി. ആറുമാസത്തെ മത്സരങ്ങളുടെ 50 ശതമാനം ഫീസ് പിഴയൊടുക്കിയാൽ ഒരു വർഷത്തെ വിലക്ക് ആറുമാസമായി കുറക്കാം.

ക്യാച്ചുകൾ കൈവിട്ടതടക്കം പരാമർശിച്ച് ടീം അംഗങ്ങളെ പരിഹസിച്ചുള്ള മന്ത്രിയുടെ അഭിപ്രായ പ്രകടനങ്ങൾക്കെതിരെ മലിംഗ രംഗത്തെത്തുകയായിരുന്നു. എങ്ങനെ കളിക്കണമെന്ന് താരങ്ങൾക്ക് അറിയാമെന്നും തത്തയുടെ കൂട്ടിൽ കുരങ്ങൻ ഇരിക്കുന്നത് പോലെയാണ് ജയശേഖര മന്ത്രി സ്ഥാനത്തിരിക്കുന്നതെന്നും മലിംഗ തിരിച്ചടിക്കുകയായിരുന്നു. ലങ്കൻ പേസറുടെ വാക്കുകൾക്കെതിരെ വിവിധ കോണുകളിൽ നിന്ന് വിമർശനമുയർന്നതോടെയാണ് ക്രിക്കറ്റ് ബോർഡ് നടപടിക്ക് മുതിർന്നത്.

 

Malinga banned from cricket for one year

NO COMMENTS