മീനച്ചിലാർ കരകവിഞ്ഞു; കാൽനട യാത്രക്കാരൻ കുഴിയിൽ അകപ്പെട്ട് മരിച്ചു

meenachil river overflow one dead

വെള്ളം കയറിയ റോഡിലൂടെ നടക്കവെ ആഴമുള്ള കുഴിയിൽ അകപ്പെട്ട് തിരുവനന്തപുരം വിതുര സ്വദേശി മരിച്ചു. കോട്ടയം മാന്നാനത്ത് വാടക വീട്ടിൽ താമസിക്കുന്ന നിബിൻ നിവാസിൽ രാജുവിന്റെ മകൻ നിബിൻ ആണ് മരിച്ചത്.
ഫ്‌ളക്‌സ്‌ബോർഡ് നിർമ്മാണ സ്ഥാപനത്തിലെ വെൽഡിങ്ങ് തൊഴിലാളിയായിരുന്നു നിബിൻ.

ഇന്നലെ വൈകീട്ട് അഞ്ചരയോടെ നാഗമ്പടം റോഡിലായിരുന്നു അപകടം. മീനച്ചിലാർ കരകവിഞ്ഞതോടെ വെള്ളം കയറി റോഡിലൂടെ നടന്നു പോയ നിബിന്റെ കാലിലെ ചെരുപ്പ് ഒഴുക്കിൽപ്പെട്ടു. ഇത് എടുക്കാൻ ശ്രമിക്കവെ റോഡരുകിൽ വെള്ളം നിറഞ്ഞു നിന്ന് കുഴിയിൽ വീഴുകയായിരുന്നു. നീന്തൽ അറിയാത്തതുകൊണ്ട് രക്ഷപ്പെടാൻ കഴിഞ്ഞില്ല.

 

meenachil river overflow one dead

NO COMMENTS