മെട്രോ ജനകീയ യാത്ര; യുഡിഎഫിനെതിരെ കേസെടുത്തു

metro janakeeya yathra

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ള യുഡിഎഫ് നേതാക്കൾ നടത്തിയ ജനകീയ മെട്രോ യാത്രയുടെ സംഘാടകർക്കെതിരെ ആലുവ പോലീസ് കേസെടുത്തു. കൊച്ചി മെട്രോ അസിസ്റ്റന്റ് ലൈൻ സൂപ്രണ്ടിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. മെട്രോ നിയമങ്ങൾ ലംഘിച്ചെന്നും യാത്രക്കാർക്കും ജീവനക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി.

NO COMMENTS