കൊച്ചി മെട്രോ പണിക്കിടെ അപകടം; ഒരു മരണം

metro workers

കൊച്ചി മെട്രോ പണി പുരോഗമിക്കുന്നതിനിടെ ക്രെയിന്‍ പൊട്ടിയുണ്ടായ അപകടത്തില്‍ ഒരു മരണം. ജാര്‍ഖണ്ഡ് സ്വദേശി ദണ്ടര്‍ മെഹ്തയാണ് മരിച്ചത്. വൈറ്റിലയ്ക്ക് സമീപത്താണ് അപകടം ഉണ്ടായത്. മറ്റൊരു തൊഴിലാളിയുടെ കയ്യില്‍ നിന്ന് ക്രെയിനിലെ ഇരുമ്പുകമ്പി ചുരുളുകള്‍ മെഹ്തയുടേയും സുഹൃത്തിന്റേയും മേല്‍ പതിക്കുകയായിരുന്നു. പരിക്കേറ്റ മുകേഷ് മെഹ്ത എന്ന തൊഴിലാളിയുടെ നില അതീവ ഗുരുതരമാണ്. ഇയാള്‍ വെന്റിലേറ്ററിലാണ്.

kochi metro

NO COMMENTS