ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ കാർഡ് ഉടൻ റദ്ദാക്കില്ല

pan card wont be banned soon if not linked with aadhar

നികുതി റിട്ടേണുമായി ബന്ധപ്പെട്ട് ആധാറും പാൻ കാർഡും ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ ഉടൻ റദ്ദാകില്ല. നികുതി റിട്ടേണിന് ഇത് ആധാറും പാനും ബന്ധിപ്പിക്കൽ അത്യാവശ്യമാണെങ്കിലും നിലവിലുള്ള ഉത്തരവുപ്രകാരം ഭാവിയിൽ പാൻ റദ്ദാക്കിയേക്കുമെന്നു മാത്രമാണ് പറയുന്നതെന്ന് ആദായനികുതി വകുപ്പ് അധികൃതർ വ്യക്തമാക്കി.

ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനും പാൻ കാർഡ് ലഭിക്കുന്നതിനും ജൂലായ് ഒന്നുമുതൽ ആധാർ നിർബന്ധമാണെന്ന് കേന്ദ്ര പ്രത്യക്ഷനികുതി ബോർഡ് വ്യക്തമാക്കിയിരുന്നു. ഇതുപ്രകാരം നിലവിൽ പാൻ കാർഡും ആധാറും ഉള്ളവർ ജൂലായ് ഒന്നിനുമുമ്പ് ഇവ ബന്ധിപ്പിക്കണമെന്നാണ് നിർദേശം. ജൂലായ് ഒന്നിനുശേഷം പാൻ കാർഡ് ലഭിക്കണമെങ്കിൽ ആധാർ നിർബന്ധമാണ്.

 

pan card won’t be banned soon if not linked with aadhar

NO COMMENTS