പരിയാരം മെഡിക്കൽ കോളജ് സർക്കാർ ഏറ്റെടുക്കുമെന്ന് എം.വി ജയരാജൻ

pariyaram medical college

പരിയാരം മെഡിക്കൽ കോളജ് ബാധ്യതകൾ തീർത്ത് സർക്കാർ ഏറ്റെടുക്കുമെന്ന് എം.വി ജയരാജൻ. ഇതോടൊപ്പം കോളജിൽ ആരോഗ്യ ഇൻഷുറൻസും പുനസ്ഥാപിക്കും. പരിയാരം മെഡിക്കൽ കോളജിൽ പുതുതായി സ്ഥാപിച്ച 16 ചാനൽ സിടി സ്‌കാൻ മെഷീൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവിൽ എഴുനൂറ് കോടിയുടെ ബാധ്യതയാണ് മെഡിക്കൽ കോളജിനുളളത്. ബാധ്യത ആശുപത്രിക്കു മാത്രം പരിഹരിക്കാൻ സാധിക്കില്ലെന്നും വായ്പകൾക്ക് സർക്കാർ ഗാരണ്ടി ഉളളത് കൊണ്ട് സർക്കാർ ബാധ്യതകൾ തീർത്ത് മെഡിക്കൽ കോളജ് ഏറ്റെടുക്കാനുളള ശ്രമത്തിലാണെന്നും എം.വി ജയരാജൻ പറഞ്ഞു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE