മാർപ്പാപ്പയുടെ ഉപദേശകനെതിരെ പീഡന ആരോപണം

Pope aide George Pell

ഫ്രാൻസിസ് മാർപ്പാപ്പയുടെ ഉപദേശകനെതിരെ പീഡനക്കേസ്. മാർപ്പാപ്പയുടെ മുഖ്യ ഉപദേഷ്ടകനായ കർദിനാൾ ജോർജ് പെല്ലിനെതിരെയാണ് ഓസ്‌ട്രേലിയയിൽ കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രായപൂർത്തിയാകാത്തവരെ പീഡിപ്പിച്ചുവെന്നാണ് കേസ്.

കർദിനാളിനെതിരെ നിരവധി പീഡന ആരോപണങ്ങൽ ഉന്നയിച്ച് പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് കേസ് റജിസ്റ്റർ ചെയ്ത വിക്ടോറിയ സ്‌റ്റേറ്റ് പോലീസ് പറഞ്ഞു.

കർദിനാൾ ജൂലൈ 18 ന് മെൽബൺ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാകണമെന്ന് നിർദ്ദേശിച്ച് സമൻസ് അയച്ചു. അതേസമയം ആരോപണങ്ങൾ നിഷേധിച്ച് കർദ്ദിനാൾ ജോർജ് പെൽ തന്നെ രംഗത്തെത്തി. ഓസ്‌ട്രേലിയയിൽ എത്തി അദ്ദേഹം തന്റെ നിരപരാദിത്വം തെളിയിക്കുമെന്ന് സിഡ്‌നി കത്തോലിക അതിരൂപത പത്രക്കുറിപ്പിലൂടെ അറിയിച്ചു.

NO COMMENTS